മലയാളചലച്ചിത്ര അഭിനേത്രിയും ഫാഷൻ ഡിസൈനർ, ടെലിവിഷൻ, ടോക്ക് ഷോ അവതാരകയുമാണ് പൂർണ്ണിമ മോഹൻ ഇന്ദ്രജിത്ത്. കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡ് 2020 ന് അർഹയായി നടിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് പൂർണിമയുടെ ഭർത്താവും നടനുമായ ഇന്ദ്രജിത് . മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പൂർണിമ അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രമാണ് ഇന്ദ്രജിത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
“എന്തൊരു ആദരവ്! നിന്നെ കുറിച്ചോർത്ത് അഭിമാനിക്കുന്നു,” എന്ന അടികുറുപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. സുപ്രിയ മേനോനും പൂർണിമയ്ക്ക് അഭിനന്ദനവുമായി എത്തിയിരിന്നു. മേഘമൽഹാർ എന്ന ചിത്രത്തിൽ മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. വർണ്ണക്കാഴ്ചകളാണ് ആദ്യം അഭിനയിച്ച ചിത്രം.
വനിത ദിനത്തിൽ പൂർണിമിയക്ക് അഭിനന്ദനവുമായി ഇന്ദ്രജിത്
Reviewed by Sachin Biju
on
March 09, 2020
Rating:
No comments: