സ്റ്റൈലൻ തമിഴ് ഗാനത്തിന് സ്റ്റൈലൻ ചുവടുവെച്ചുകൊണ്ട് വധു പന്തലിലേക്ക്; ഓഡിറ്റോറിയത്തിൽ ഉള്ളവർ മാത്രമല്ല ഓൺലൈൻ ആരാധകരും ഞെട്ടി

മലയാളികളുടെ വിവാഹസങ്കല്പങ്ങളിലും അതിവേഗമാണ് മാറ്റങ്ങളുണ്ടാവുന്നത്. കല്യാണപ്പെണ്ണിനെയും ചെക്കനേയും ഓഡിറ്റോറിയത്തലേക്ക് നൃത്തംചെയ്തും പാട്ടു പാടിയും കൂട്ടിക്കൊണ്ടുവരുന്ന ചടങ്ങുകള്‍ ഇപ്പോള്‍ കൂടിയിട്ടുണ്ട്. ഇതിനായി കൂട്ടുകാർ നേരത്തേ തന്നെ ഒരുക്കം നടത്തും. കല്യാണത്തലേന്ന് വീട്ടുകാര്‍ക്ക് മുന്നില്‍ കല്യാണപ്പെണ്ണും കൂട്ടുകാരും നൃത്തംചെയ്യുകയും പാടുകയും ചെയ്യുന്ന ട്രന്റുണ്ട്. വിവാഹശേഷവും ചിലപ്പോള്‍ സല്‍ക്കാരത്തിലും സ്വീകരണച്ചടങ്ങിലും പാട്ടും നൃത്തവും ഒരു ട്രന്റാവുന്നുണ്ട്. ഇപ്പോഴിതാ കല്യാണ ദിവസം പന്തലിലിലേക്ക് ഡാൻസ് കളിച്ചെത്തുന്ന വധുവിന്റെ വീഡിയോയാണ് ആ കൂട്ടത്തിൽ പുതിയത്.

കൈയിൽ വിളക്കും ഏന്തി പതിയെ ചുവടുകൾ വെച്ചുകൊണ്ട് ബന്ധുമിത്രാദികൾക്ക് നടുവിലൂടെ മുഖം താഴ്ത്തി നടന്നുവരുന്ന മലയാളി വധൂ സങ്കല്പത്തെ മുഴുവൻ കാറ്റിൽ പറത്തിയിരിക്കുകയാണ് ഈ വീഡിയോയിലെ വധു. കൂട്ടുകാരികൾക്കൊപ്പം ഒരു സ്റ്റൈലൻ തമിഴ് പാട്ടിന് ചുവടുവച്ച് നല്ല സ്റ്റൈലായി വധു നടന്നുവരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായ് കഴിഞ്ഞു.

കണ്ണൂർ കൊളപ്പ സ്വദേശി ബി.ഡി.എസുകാരിയായ അഞ്ജലിയാണ് കഴിഞ്ഞാഴ്ച ഏച്ചൂര്‍ സി.ആര്‍. ഓഡിറ്റോറിയത്തില്‍ നടന്ന തന്റെ കല്യാണം കൂടാനെത്തിയവരെ ഞെട്ടിച്ചുകളഞ്ഞത്. മാത്രമല്ല സ്റ്റേജിലിരിക്കുന്ന വരന്‍ വരുണിനെപ്പോലും അഞ്ജലി ഞെട്ടിച്ചു കളഞ്ഞു. ഡാൻസ് കഴിഞ്ഞതിനുശേഷം പന്തലിൽ കയറിയ അഞ്ജലിയെ ഹർഷാരവത്തോടെയാണ് കല്യാണം കൂടാൻ വന്നവർ വരവേറ്റത്.


ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നവർ മാത്രമല്ല സോഷ്യൽ മീഡിയയിലും തകർപ്പൻ സ്വീകരണമാണ് അഞ്ജലിക്ക് ലഭിച്ചത്. എന്നാൽ ചില പരമ്പരാഗത പാപ്പരാസികൾ ഇതിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്യാതിരുന്നില്ല. എന്തായാലും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി തീർന്നിരിക്കുകയാണ് ഈ വീഡിയോ.
സ്റ്റൈലൻ തമിഴ് ഗാനത്തിന് സ്റ്റൈലൻ ചുവടുവെച്ചുകൊണ്ട് വധു പന്തലിലേക്ക്; ഓഡിറ്റോറിയത്തിൽ ഉള്ളവർ മാത്രമല്ല ഓൺലൈൻ ആരാധകരും ഞെട്ടി സ്റ്റൈലൻ തമിഴ് ഗാനത്തിന് സ്റ്റൈലൻ ചുവടുവെച്ചുകൊണ്ട് വധു പന്തലിലേക്ക്; ഓഡിറ്റോറിയത്തിൽ ഉള്ളവർ മാത്രമല്ല ഓൺലൈൻ ആരാധകരും ഞെട്ടി Reviewed by Sachin Biju on March 06, 2020 Rating: 5

No comments:

Powered by Blogger.