ചിത്രീകരണം മുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ കൊച്ചിയില്‍ നടന്ന അമ്മ എക്‌സിക്യുട്ടീവ് യോഗത്തില്‍ തീരുമാനമായിരുന്നു.
കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ചു. ഷെയ്ന്‍ കാരണം ചിത്രീകരണം മുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ കൊച്ചിയില്‍ നടന്ന അമ്മ എക്‌സിക്യുട്ടീവ് യോഗത്തില്‍ തീരുമാനമായിരുന്നു. തുടര്‍ന്നാണ് നേരത്തേ നടനെതിരേ പ്രഖ്യാപിച്ച വിലക്ക് പിന്‍വലിച്ചത്. വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുക. എന്നാല്‍, പണം ഇവര്‍ക്കു നേരിട്ടുനല്‍കാതെ നിര്‍മാതാക്കളുടെ സംഘടനയ്ക്കായിരിക്കും നല്‍കുക. എത്രയാണ് നഷ്ടപരിഹാരമായി നല്‍കുന്നതെന്നു തീരുമാനമായില്ലെങ്കിലും 16 ലക്ഷം വീതമായിരിക്കുമെന്നാണു സൂചന.നേരത്തേ നഷ്ടപരിഹാരമായി ഒരുകോടി രൂപയാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അത്രയും തുക നല്‍കാനാവില്ലെന്നാണ് അമ്മയുടെ നിലപാട്. എന്നാല്‍, സിനിമയുടെ നല്ല ഭാവിയെക്കരുതി പ്രശ്‌നം പരിഹരിക്കണമെന്ന് സംഘടന ആഗ്രഹിക്കുന്നുണ്ട്. ആ നിലയ്ക്കാണ് നിര്‍മാതാക്കളുടെ അസോസിയേഷനു പണംനല്‍കാന്‍ തീരുമാനമായത്.ഷെയ്‌നിന്റെ പ്രതിഫലത്തില്‍നിന്ന് ഈ തുക നല്‍കാനാണു തീരുമാനിച്ചിരിക്കുന്നതെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അമ്മയുടെ കൊച്ചിയിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ജൂണിലുണ്ടാകുമെന്ന് ഇടവേള ബാബു അറിയിച്ചു. കൊച്ചിയില്‍ ചൊവ്വാഴ്ച നടന്ന അമ്മ എക്‌സിക്യുട്ടീവ് യോഗത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍, ഇടവേള ബാബു എന്നിവരടക്കം 11 പേര്‍ പങ്കെടുത്തു.Content Highlights: Producers association lift ban after actor Shane Nigam agreed for compensation, Amma.
ഷെയ്ന്‍ നിഗത്തിനെതിരേയുള്ള വിലക്ക് പിന്‍വലിച്ചു
Reviewed by Sachin Biju
on
March 06, 2020
Rating:
No comments: