മകള്‍ക്കൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവെച്ച് കെജിഎഫ് താരം യഷ് ; രസകരമായ കമന്റുകളുമായി ആരാധകർ

കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ താരമാണ് യഷ്. ചിത്രം പുറത്തിറങ്ങയതിന് ശേഷം കേരളത്തിലടക്കം അദ്ദേഹത്തിന് ആരാധകരുണ്ട്. മകള്‍ ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ ആരാധകർക്കായി യഷും ഭാര്യയും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ഒരു മനോഹര ചിത്രമാണ് സമൂഹമാധ്യമത്തിൽ വൈറലാവുന്നത്. മകളെ എടുത്ത് നില്‍ക്കുന്നൊരു ചിത്രമായിരുന്നു യഷ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

മകളുടെ തല മൊട്ട അടിച്ചിരിക്കുകയാണ് താരം. ശേഷം ഇരുവരും തമ്മില്‍ നടക്കുന്നൊരു സംഭാഷണം പോലെയാണ് ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ഡാഡി ഇത് വേനല്‍ക്കാലമാണെന്ന് എനിക്ക് അറിയാം. പക്ഷെ ഇത് അതിന് വേണ്ടിയുള്ള ഹെയര്‍ കട്ട് അല്ലെന്ന് എനിക്ക് അറിയാമെന്ന് യഷിനോട് മകള്‍ പറയുന്നു. അത് സത്യമാണെന്ന് ഡാഡിയും സമ്മതിച്ചിരിക്കുകയാണ്.

എന്തിനാണ് മകളുടെ തല മൊട്ടയടിച്ച് മഞ്ഞള്‍ തേച്ചതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. മൊട്ട അടിച്ചത് അവള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. മകളുടെ കലിപ്പ് നോട്ടം കണ്ടില്ലേ തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് യഷിന്റെ പോസ്റ്റിന് താഴെ വരുന്നത്.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2016 ലായിരുന്നു യഷും രാധികയും വിവാഹിതാരവുന്നത്. ടെലിവിഷന്‍ പരമ്പരയായ നന്ദഗോകുലിന്റെ സെറ്റില്‍ വച്ചാണ് യഷും രാധികയും കണ്ടുമുട്ടുന്നത്. 2018 ഡിസംബറില്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. അയ്‌റ എന്നാണ് കുഞ്ഞിന്റെ പേര്. മകള്‍ക്ക് ആറ് മാസം പ്രായമായപ്പോഴായിരുന്നു തങ്ങള്‍ക്ക് രണ്ടാമതും കുഞ്ഞ് ജനിക്കാന്‍ പോവുന്ന കാര്യം താരദമ്പതികള്‍ അറിയിച്ചത്. എന്നാല്‍ മകന്‍ ജനിച്ചതിന് ശേഷം താരദമ്പതികള്‍ കൂടുതല്‍ ഫോട്ടോസ് പുറത്ത് വിട്ടിരുന്നില്ല.
മകള്‍ക്കൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവെച്ച് കെജിഎഫ് താരം യഷ് ; രസകരമായ കമന്റുകളുമായി ആരാധകർ മകള്‍ക്കൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവെച്ച് കെജിഎഫ് താരം യഷ് ; രസകരമായ കമന്റുകളുമായി ആരാധകർ Reviewed by Sachin Biju on March 13, 2020 Rating: 5

No comments:

Powered by Blogger.