കെജിഎഫ് 2 ഒക്ടോബർ 23ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും

യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ആഗോള ബോക്‌സ്ഓഫീസില്‍ ചുരുങ്ങിയ ദിനങ്ങളില്‍ 100 കോടി നേടിയ ചിത്രമാണ്. മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ പതിപ്പുകള്‍ ഇറങ്ങിയ ചിത്രത്തിൻറെ രണ്ടാം ഭാഗം വരുകയാണ്. ഇപ്പോൾ ചിത്രത്തിൻറെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രം ഒക്ടോബർ 23ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

‘കെജിഎഫ് 2’ ചിത്രത്തിൻറെ പ്രധാന ആകർഷണം സഞ്ജയ് ദത്ത് വില്ലനായി എത്തുന്നു എന്നതാണ്. അധീര എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ കന്നട ചിത്രമാണിത്. സാന്‍ഡല്‍വുഡിലെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റിലെത്തിയ കെജിഎഫ് സാങ്കേതിക പരമായും ദൃശ്യപരമായും ശ്രദ്ധ നേടിയ സിനിമയാണ്. K.G.F ചാപ്റ്റർ 2- ന്റെ ചിത്രീകരണം 2019 മാർച്ചിൽ ആരംഭിച്ചു. ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം ഇതിനകം K.G.F: അധ്യായം 1 സമയത്ത് ചിത്രീകരിച്ചിട്ടുണ്ട്. ബാംഗ്ലൂരിനടുത്ത് ഒരു പ്രാരംഭ റൗണ്ട് ചിത്രീകരണത്തിന് ശേഷം, 2019 ഓഗസ്റ്റിൽ കോളാർ ഗോൾഡ് ഫീൽഡിലെ സയനൈഡ് കുന്നുകളിൽ ചിത്രീകരണം ആരംഭിച്ചു. രണ്ടാഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

കെജിഎഫ് 2 ഒക്ടോബർ 23ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും കെജിഎഫ് 2 ഒക്ടോബർ 23ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും Reviewed by Sachin Biju on March 14, 2020 Rating: 5

No comments:

Powered by Blogger.