‘അയ്യോ, നടു വളഞ്ഞൊടിഞ്ഞു’ ടോവിനോയെയും മംമ്തയെയെയും ട്രോളി അജു വർഗീസിസ്.!

നടൻ ടൊവിനോ തോമസിനെയും നടി മംമ്തയേയും ട്രോളി നടൻ അജു വർഗീസ്. ”ടൊവിനോ: മാഡം, ദേ അങ്ങോട്ട് നോക്കിക്കേ, ഒരു തെളിവല്ലേ അത് ? മംമ്ത: നടു വളഞ്ഞൊടിഞ്ഞു, എവിടെടോ തെളിവ് ? റോണി: ഉം ഉം കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്” എന്നാണ് ഫൊറൻസിക് എന്ന ചിത്രത്തിലെ ടൊവിനോയുടെയും മംമ്തയുടെയും റോണിയുടെയും ചിത്രം പങ്കുവച്ച് അജു ട്രോളിയത്. അതേസമയം, തമാശയ്ക്കു പറഞ്ഞതാണെങ്കിലും സിനിമയുടെ ട്രെയ്‌ലർ തന്നെ ത്രില്ലടിപ്പിച്ചെന്നും റിലീസിനായി കാത്തിരിക്കുകയാണെന്നും അജു പറയുന്നു.
സൈക്കോ കില്ലറുടെ കഥ പറയുന്ന ഫൊറന്‍സിക്, അഖിൽ പോൾ–അനസ് ഖാൻ എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ഫൊറൻസിക് ഉദ്യോഗസ്ഥനായി ടൊവിനോ എത്തുന്നു. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അഖില്‍ ജോർജാണ് ഛായാഗ്രഹണം.
‘അയ്യോ, നടു വളഞ്ഞൊടിഞ്ഞു’ ടോവിനോയെയും മംമ്തയെയെയും ട്രോളി അജു വർഗീസിസ്.! ‘അയ്യോ, നടു വളഞ്ഞൊടിഞ്ഞു’ ടോവിനോയെയും മംമ്തയെയെയും ട്രോളി അജു വർഗീസിസ്.! Reviewed by Sachin Biju on February 28, 2020 Rating: 5

No comments:

Powered by Blogger.