ടൊവിനോ തോമസിനെ നായകനാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഫോറന്‍സിക്കിന്റെ കേരള തിയേറ്റർ ലിസ്റ്റ് റിലീസ് ചെയ്തു. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് വിദഗ്ധനയെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്.
ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റെബ മോണിക്ക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ക്രൈം തില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായികയാവുന്നത്.നഗരത്തില്‍ നടക്കുന്ന കൊലപാതകങ്ങളും അത് അന്വേഷിക്കാനെത്തുന്ന പൊലീസ് സംഘത്തേയും ഫോറന്‍സിക് ഉദ്യോഗസ്ഥനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ. സെവന്‍ത് ഡെയ്ക്ക് ശേഷം അഖില്‍ പോളും ടൊവിനോയും ഒരുമിക്കുന്ന ചിത്രമാണ് ഫോറന്‍സിക്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം. ചിത്രം ഫെബ്രുവരി 28ന് തീയേറ്ററുകളിലെത്തും.
ടൊവിനോ ചിത്രം ‘ഫോറൻസിക്’ ; കേരള തിയേറ്റർ ലിസ്റ്റ് റിലീസ് ചെയ്തു
Reviewed by Sachin Biju
on
February 28, 2020
Rating:

No comments: