കഥകളുടെ രാജാവ് ഡെന്നീസ് ജോസഫുമായി പുതിയ ചിത്രമൊരുക്കാൻ ഒമർ ലുലു

ഇതിഹാസ ചലച്ചിത്രകാരൻ ഡെന്നീസ് ജോസഫുമൊത്ത് പുതിയ ചിത്രമൊരുക്കാൻ സംവിധായകൻ ഒമർ ലുലു. ഇന്നലെ ഫേസ്ബുക്കിലൂടെയാണ് ഒമർ ഇക്കാര്യം അറിയിച്ചത്. കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. “ഇന്ന് അങ്ങനെ കഥകളുടെ രാജാവിനെ മടയിൽ പോയി കണ്ടു ഒരു കിടിലൻ കഥ എഴുതി തരാമെന്ന് സമ്മതിച്ചട്ടുണ്ട് ബാക്കി വഴിയേ പറയാം. God Grace Thanks for your Love & support…” എന്നാണ് ഒമർ ഫേസ്ബുക്കിൽ കുറിച്ചത്.
ഹാപ്പി വെഡിങ്, ചങ്ക്സ്, അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായിരിക്കും ഡെന്നീസ് ജോസഫ് കഥ എഴുതുന്നത്. മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് കഥ എഴുതിയ ഡെന്നീസ് ജോസഫിൻറെ ഒരു തിരിച്ചുവരവ് കൂടിയാകും ഇത്.
കഥകളുടെ രാജാവ് ഡെന്നീസ് ജോസഫുമായി പുതിയ ചിത്രമൊരുക്കാൻ ഒമർ ലുലു കഥകളുടെ രാജാവ് ഡെന്നീസ് ജോസഫുമായി പുതിയ ചിത്രമൊരുക്കാൻ ഒമർ ലുലു Reviewed by Sachin Biju on February 24, 2020 Rating: 5

No comments:

Powered by Blogger.