മലയാളി ടെലിവിഷൻ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച സീരിയൽ ആണ് ഉപ്പും മുളകും. പ്രേക്ഷകർക്ക് അത്രക്കും പ്രിയപ്പെട്ടത് ആണ് സീരിയൽ. ബാലുവും നീലുവും അവരുടെ മക്കളും അടങ്ങുന്ന വാടക വീടാണ് സീരിയലിലെ പ്രധാന ലൊക്കേഷൻ. ആയിരം എപ്പിസോഡുകൾ പിന്നിട്ട് പ്രദർശനം തുടരുക ആണ് ഉപ്പും മുളകും.
ഇതിനിടെ ലച്ചുവിന്റെ കല്യാണവും പിന്നീട് സീരിയലിൽ നിന്നുള്ള ലച്ചുവിൻെറ തിരോധാനവും ഒക്കെ പ്രേക്ഷകർ കണ്ടു. എന്നാല് ആയിരം എപ്പിസോഡുകൾ പിന്നിട്ടതോടെ സീരിയലിന്റെ കഥാ ഗതിയിൽ വലിയ മാറ്റങ്ങൾ വന്നിരുന്നു. സീരിയലിൽ നിന്നുള്ള ലചുവിന്റെ പിന്മാറ്റം സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ച ആയി.
ഇപ്പൊൾ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങൾ ആയ ബാലുവും നീലുവും അവരുടെ വാടക വീടും കാണുന്നില്ല. ലച്ചുവിന് പിന്നാലെ ബാലുവും നീലുവും കുട്ടികളും സീരിയലിൽ നിന്നും പിന്മാറിയത് ആണോ എന്നാണ് പ്രേക്ഷകരുടെ സംശയം.
ഓരോ എപ്പിസോഡ് പ്രദർശനത്തിന് മുന്നോടി ആയി പുറത്ത് വിടുന്ന ഓരോ പ്രോമോ വീഡിയോയുടെ ചുവടെ കമന്റുകൾ ആയി ബാലുവിനെയും നീലുവിനെയും കുട്ടികളെയും അവരുടെ വാടക വീടും കാണാത്തതിനെ കുറിച്ചുള്ള ആശങ്ക ആരാധകര് പങ്ക് വെക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഉപ്പും മുളകിലെ വിഷ്ണു എന്ന മുടിയന്റെ കഥാപാത്രമായി എത്തുന്ന റിഷിയുടെ തന്നെ യൂ ട്യൂബ് ചാനലിലൂടെ ശിവാനിയും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത് സംശയത്തിൻ്റെ ആക്കം കൂട്ടുന്നു.
ഇതോടെ ഉപ്പും മുളകും സീരിയലിൽ നിന്നും ബാലുവും നീലുവും കുട്ടികളും അപ്രത്യ്ഷമാവുകയും ചെയ്തതിനെ കുറിച്ച് നിരവധി കമന്റുകൾ ആണ് പ്രത്യക്ഷ പെടുന്നത്. ഇങ്ങനെ പോകാൻ ആണ് ഉദ്ദേശ്യം എങ്കിൽ ഞങ്ങൾ പരമ്പര കാണുന്നത് നിർത്തും എന്നാണ് ഒരാൾ കമന്റ് ചെയ്യുന്നത് .
ഉപ്പും മുളകും എന്നാ ഈ പരമ്പര ഇത്രത്തോളവും വിജയം ആകാൻ കാരണം തന്നെ ബാലുവും കുടുംബവും ആണ്. നീയൊക്കെ അവരെ പറഞ്ഞു വിട്ടിട്ടു ആ ബ്രാൻഡ് നെയിം ഉപയോഗിച്ച് സീരിയൽ ഇറക്കിയ കാണാൻ എന്റെ പട്ടി വരും.
അവരൊന്നും ഇല്ലാത്ത ഉപ്പും മുളകും ഞങ്ങൾക്ക് ആവശ്യം ഇല്ല. എന്നിട്ട് അത് മറച്ചു പിടച്ചുകൊണ്ട് ഓരോ ഉടായിപ്പ് കോപ്രായം കാണിച്ചാൽ മനസിലാകില്ല എന്ന് വിചാരിച്ചോ………………. ഉപ്പും മുളകും കുടുംബം എവിടെ ? ഇതല്ല ഞങ്ങൾ കണ്ടു തുടങ്ങിയത് , ഇത് മാത്രം അല്ല ഞങ്ങൾ കാണാൻ ആഗ്രഹിച്ചതും . ഉപ്പും മുളകും എന്ന് പറഞ്ഞാൽ അത് ബാലു നീലു പിള്ളേർ . ഇവർ കഴിഞ്ഞേ ഉള്ളു മറ്റെന്തും………………. കാണൽ നിർത്തി… ഇനി അവർ വന്നിട്ടെ ഉള്ളൂ… കുറെ നാളായി പ്രേക്ഷകരെ മണ്ടന്മാർ ആക്കുന്നു എന്ന് ഇങ്ങനെ ഉള്ള നിരവധി കമ്മന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷ പെടുന്നത്.
ഉപ്പും മുളകും കുടുംബം എവിടെ ? ഇങ്ങനെ എങ്കിൽ കാണില്ല, ഉപ്പും മുളകും സീരിയലിന് എതിരെ പ്രേക്ഷകർ
Reviewed by Sachin Biju
on
February 23, 2020
Rating:
Reviewed by Sachin Biju
on
February 23, 2020
Rating:
No comments: