Post by: Amal Varghese
രാഹുൽ ഒരു പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്. മോശം മാർക്ക് ലഭിച്ചതിനാൽ അവനെ അവന്റെ വീട്ടുകാർ ട്യൂഷൻനു വിടാൻ തുടങ്ങി. വീട്ടിൽ നിന്നും നാലു km, അപ്പുറത്താരുന്നു ട്യൂഷൻ ക്ലാസ്സ് . കൂടെ ഒരു കൂട്ടുകാരനും ഉണ്ടയിരുന്നു. പേര് അരവിന്ദ്ഒരു ദിവസം ട്യൂഷൻ sir വിളിച്ചു പറഞ്ഞു ക്ലാസ്സ് അല്പം താമസിച്ചേ ആരംഭിക്കു എന്നു.
രാഹുൽ അരവിന്ദിന്നെ വിളിച്ചു.
രാഹുൽ : ഡാ സർ പറഞ്ഞു ഇന്ന് ക്ലാസ്സ് താമസിക്കും എന്നു നമുക്ക് പോകണോ..??
അരവിന്ദ് : അതേടാ പോകാം രാത്രി
തിരിച്ചു വരുന്നതല്ല ഒരു രസം.
രാഹുൽ :എങ്കിൽ ഓക്കേ പോകാം ഞാൻ വളവിന്റെ അവിടെ കാണും നീ വന്ന മതി
ഫോൺ വെച്ച് രാഹുൽ ഇറങ്ങി
.
വളവിന്റെ അടുത്ത് ഒരുപാട് നിന്നിട്ടും അവൻ വന്നില്ല. അവൻ വന്നോളും എന്നു വിചാരിച്ചു രാഹുൽ നടക്കാൻ തുടങ്ങി. ക്ലാസ്സിൽ ചെന്ന് അവൻ അവിടെ ഇല്ലാരുന്നു
അപ്പൊ സർ പറഞ്ഞു അവൻ ഇപ്പോൾ വിളിച്ചു പറഞ്ഞു വരില്ല എന്നു
രാഹുലിന്റെ മനസ്സിൽ അരവിന്ദ് കൊടുങ്ങലൂർ ഭരണിയിലെ വിഗ്രഹം ആയി മാറി. കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടാരുന്നു രാഹുലിന്
അങ്ങനെ സമയം കടന്നു പോയി സമയം കൃത്യം 9 :00 മണി.
സർ അവനോടു ഒറ്റയ്ക്ക് പോകാൻ പേടിയുണ്ട് എന്നു ചോദിച്ചു... അപ്പോഴാണ് അവൻ ഓർത്തതു അവനു ആംഗ്ലോ ലോഡ്ജ് കടന്നു വേണം പോകാൻ... അവനു നല്ല പേടി മനസ്സിൽ ഉണ്ട് എങ്കിലും അവന്റ പുരുഷത്വം അത് പുറത്തു പറയാൻ അവനെ അനുവദിക്കില്ല.അവൻ സാറിനോട് ഒറ്റയ്ക്ക് പൊക്കോളാം എന്നു പറഞ്ഞു അവൻ ഇറങ്ങി.
കുറച്ചു നടന്നപ്പോൾ അവനു എന്തോ ഒരു പേടി ഉടലെടുക്കാൻ തുടങ്ങി അവൻ അവന്റെ നടത്തം വേഗത്തിൽ ആക്കി... പെട്ടന്ന് അവൻ ആരോ തന്റെ പുറകിൽ ഉള്ളതായി തോന്നി പക്ഷെ അവനു തിരിഞ്ഞു നോക്കാൻ ഉള്ള ധ്യര്യം ഇല്ലായിരുന്നു... അവൻ ഓടാൻ തുടങ്ങി അപ്പോൾ പുറകിലും ഒരു വേഗത അവനു അനുഭവപ്പെടാൻ തുടങ്ങി അവൻ രണ്ടും കല്പിച്ചു തിരിഞ്ഞു നോക്കി. തിരിഞ്ഞു നോക്കിയ അവൻ കണ്ടു .
ആംഗ്ലോ ലോഡ്ജ് (ഒരു ചെറിയ പ്രേത കഥ )
Reviewed by Sachin Biju
on
February 20, 2020
Rating:
No comments: