ഇന്ന് നടത്താനിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ മോഡല്‍ പരീക്ഷകള്‍ മാറ്റി.
കാസർകോട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച രാവിലെ 6 മുതൽ വെെകീട്ട് 6 വരെ ഹർത്താല്‍ ആചരിക്കാൻ യൂത്ത് കോൺഗ്രസ് ആഹ്വാനം. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. കിച്ചു എന്ന കൃപേഷ്, ജോഷി എന്നിവരെയാണ് കാസർകോട് പെരിയ കല്ല്യാട്ടിൽ വെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ സി.പി.എം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കൊലപാതകം ആസൂത്രിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭരണത്തിന്റെ മറവില്‍ ഗുണ്ടകളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള സമീപനമാണ് സര്‍ക്കാരിന്റേതെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ്, കൊലപാതകത്തിന് ഉത്തരവാദികളായവരെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പൊലീസ് സംവിധാനം നിഷ്ക്രിയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം സി.പി.എം ആരോപണം നിഷേധിച്ചു.
ഇന്ന് നടക്കാനിരുന്ന യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ മാറ്റിവെച്ചു. ഇന്ന് നടത്താനിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ മോഡല്‍ പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എം.ബി.എ, എം.സി.എ, ബി ടെക് പരീക്ഷകളും മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
ഇന്ന് പുലര്‍ച്ചെയാണ് ഹര്‍ത്താല്‍ ആഹ്വാനം ഉണ്ടായത്. രാവിലെ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഹര്‍ത്താല്‍ എത്രത്തോളം ജനജീവിതത്തെ ബാധിക്കുമെന്ന് അടുത്ത മണിക്കൂറുകളിലേ വ്യക്തമാകൂ
സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം; പരീക്ഷകള്‍ മാറ്റി
Reviewed by Sachin Biju
on
February 18, 2019
Rating:
No comments: