https://ifttt.com/images/no_image_card.pngഇന്ത്യൻ സിനിമയുടെ ചരിത്രമെടുത്താല്‍ തമിഴകത്തിൻ്റെ തലൈവർ രജനികാന്തിനോളം പ്രഭാവം തീര്‍ത്ത മറ്റൊരു താരമുണ്ടാവുകയില്ല. വില്ലനിൽ തുടങ്ങി സഹനടൻ, ഹീറോ, സ്റ്റാർ, സ്റ്റെൽ മന്നൻ, സൂപ്പർ സ്റ്റാർ എന്നിങ്ങനെ ഒരു ജനതയുടെ മനസിൽ തലൈവർ എന്ന വിശേഷണത്തിൽ വരെ എത്തിനിൽക്കുന്നു ആ താര പ്രഭാവം. ഡിസംബർ 12 ന് 72 -ാം പിറന്നാൾ ദിനം ആഘോഷിക്കുമ്പോഴും താരപദവിക്ക് ഒരു കോട്ടവും പറ്റാത്ത വിധം പ്രേക്ഷക സ്വീകാര്യത ഈ നടനു കൂടിവരികയാണ്. തൻ്റെ സിനിമ ജീവിതത്തിൻ്റെ 47-ാം വർഷത്തിലും ആ താരപെരുമയ്ക്ക് ഒരു മങ്ങലുമേറ്റിട്ടില്ല. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിൽ നൂറ് കണക്കിന് ചിത്രങ്ങളിൽ അദ്ദേഹം ഇതിനോടകം അഭിനയിച്ചു. പിറന്നാൾ ദിനത്തിൽ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകളുമായി രംഗത്തു വന്നിട്ടുള്ളത്. Also Read: നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ബാലയും ഉണ്ണി മുകുന്ദനും പറഞ്ഞുതീർക്കണം, അതിലേക്ക് പ്രേക്ഷകരെ ഉൾപ്പെടുത്തേണ്ടതില്ല: പ്രതീഷ് ശേഖർ പിആർഒ
"വയസാനാലും ഉങ്ക അളകും സ്റ്റൈലും ഇന്നും ഉങ്കളെ വിട്ടു പോകല്ലെ!!!" തലൈവർക്കിന്ന് 72 ാം പിറന്നാൾ ആഘോഷം
Reviewed by Sachin Biju
on
December 12, 2022
Rating:
No comments: