മലയാള സിനിമയില്‍ വില്ലത്തരത്തിലൂടെ തിളങ്ങിയ . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശാരീരികമായ അവശതകളെത്തുടര്‍ന്ന് കലാരംഗത്ത് സജീവമായിരുന്നില്ല അദ്ദേഹം. ചാണക്യന്‍, ഇന്നലെ, അഥര്‍വ്വം, സംഘം തുടങ്ങിയ ചിത്രങ്ങളിലെ ജോര്‍ജിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഘത്തിലെ പ്രായിക്കര അപ്പയാണ് അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ ആദ്യം പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്.
നാടകരംഗത്തുനിന്നുമായിരുന്നു പിസി ജോര്‍ജ് സിനിമയിലേക്ക് എത്തിയത്. കുട്ടിക്കാലത്ത് തന്നെ കലാരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം. മകന്റെ താല്‍പര്യം പോത്സാഹിപ്പിച്ച് കൂടെ നില്‍ക്കുകയായിരുന്നു മാതാപിതാക്കള്‍. കലാരംഗത്ത് മാത്രമല്ല കായികരംഗത്തും തിളങ്ങിയിരുന്നു അദ്ദേഹം. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അദ്ദേഹത്തിന് പോലീസ് ജോലി ലഭിക്കുന്നത്. ജോലി ചെയ്യുന്നതിനോടൊപ്പമായി നാടകരംഗത്തും സജീവമാവുകയായിരുന്നു അദ്ദേഹം.
പി സുബ്രഹ്‌മണ്യത്തിന്റെ സ്റ്റുഡിയോ കാണാനായി പോയപ്പോഴായിരുന്നു ജോര്‍ജിന് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. ജോലി പ്രശ്‌നമല്ലെന്നും അവസരം ലഭിച്ചാല്‍ അഭിനയിക്കാമെന്നുമായിരുന്നു മറുപടി. ആ സമയത്തായിരുന്നു നടന്‍ അസീസ് പോലീസ് ജോലിയില്‍ നിന്നും അനുവാദം നേടി സിനിമയില്‍ അഭിനയിച്ചത്. ജോര്‍ജും അപേക്ഷ നല്‍കുകയായിരുന്നു. അംബ അംബിക അംബാലികയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മികച്ച കഥാപാത്രങ്ങള്‍ ജോര്‍ജിനെ തേടിയെത്തുകയായിരുന്നു. പോലീസുകാരനായും വില്ലനായുമെല്ലാം തിളങ്ങിയിരുന്നു ജോര്‍ജ്. പൂര്‍ണ്ണമായും സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ട അവസ്ഥ വന്നപ്പോള്‍ ജോലിയിലേക്ക് തിരികെ പ്രവേശിക്കുകയായിരുന്നു അദ്ദേഹം. ആലുവ കൂട്ടക്കൊലക്കേസ് അന്വേഷണ സംഘത്തില്‍ ജോര്‍ജുമുണ്ടായിരുന്നു.
'പോലീസുകാരനായ വില്ലൻ'! നടൻ പിസി ജോർജ് അന്തരിച്ചു! ആദരാഞ്ജലി അർപ്പിച്ച് സിനിമാലോകം
Reviewed by Sachin Biju
on
May 14, 2021
Rating:
No comments: