വണ്ണം കൂടിയല്ലോ എന്ന് കളിയാക്കുന്നവരെ ഞാന്‍ മൈന്റ് ചെയ്യാറില്ല, പക്ഷെ ഇപ്പോള്‍ തടി കുറച്ചതിന് കാരണം വേറെയാണ്; ശാലു കുര്യന്‍ പറയുന്നു!
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന എന്ന സീരിയലിലൂടെയാണ് ശ്രദ്ധിയ്ക്കപ്പെട്ടത്. ആ സമയത്താണ് നടിയുടെ ഒരു വര്‍ക്കൗട്ട് വീഡിയോ പുറത്ത് വന്നത്. തുടര്‍ന്ന് ഇങ്ങോട്ട് സോഷ്യല്‍ മീഡിയയുടെ മോശം കമന്റുകള്‍ക്കും ബോഡി ഷെയിമിങിനും ഇരയായിരുന്നു ശാലു. തുടക്കത്തിലൊക്കെ ബോഡി ഷെയിമിങിനെ കുറിച്ചുള്ള കമന്റുകള്‍ വേദനിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അതൊന്നും ഞാന്‍ മൈന്റ് ചെയ്യാറില്ല എന്ന് ശാലു പറയുന്നു. ഇന്ത്യ ഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ അമിത വണ്ണം കൂടെ കൊണ്ട് നടക്കുന്ന ആളാണ്. പണ്ടൊക്കെ ആരെങ്കിലും ബോഡി ഷെയിമിങിനെ കുറിച്ച് കളിയാക്കിയാല്‍ ഭയങ്കര സങ്കടമായിരുന്നു. അന്നൊക്കെ തടി കുറച്ചു കൊണ്ടു വരാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷെ നടന്നില്ല. രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി, ഇതൊന്നും എന്നെ കൊണ്ട് നടക്കുന്ന കാര്യമല്ല. ഇഷ്ടം പോലെ ഭക്ഷണം കഴിച്ച്, അതിനെ അതിന്റെ വഴിക്ക് വിട്ടു. ഓവര്‍ വെയ്റ്റ് ആണല്ലോ എന്ന് പറയുന്നവരോട്, അതെ ആണല്ലോ എന്ന് മാത്രം പറഞ്ഞ് നിസ്സാരമായി കാണാന്‍ പിന്നീട് എനിക്ക് സാധിച്ചു.
Also Read:
ഗര്‍ഭിണിയായപ്പോള്‍ സ്വാഭാവികമായി തടി നല്ല രീതിയില്‍ കൂടി. തൊണ്ണൂറ് കിലോ അടുപ്പിച്ച് ഉണ്ടായിരുന്നു. പക്ഷെ അത് കഴിഞ്ഞ് പെട്ടന്ന് തടി കുറയ്ക്കാനൊന്നും പറ്റില്ല. കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ ഞാന്‍ നന്നായി ഭക്ഷണം കഴിക്കണം. അങ്ങനെ എല്ലാ ഭക്ഷണങ്ങളും നിയന്ത്രണമില്ലാതെ കഴിച്ചു തുടങ്ങിയപ്പോള്‍ ഓവര്‍ വെയിറ്റ് എന്നെ തിരിച്ച് അടിക്കാന്‍ തുടങ്ങി. തടി കൂടിയതോടെ നടുവേദനയും ശരീര വേദനയുമൊക്കെ വന്നു തുടങ്ങി.
പിന്നെ എനിക്ക് തോന്നി ഇങ്ങനെ പോയാല്‍ ശരിയാവില്ല, കുഞ്ഞിന്റെ പിറകെ ഓടാനൊക്കെ ഉള്ളതല്ലേ... തടി കുറച്ചില്ലേല്‍ പണിയാവും എന്ന് ബോധ്യമായപ്പോഴാണ് അതിന് ശ്രമിച്ചത്. എട്ട് കിലോ ഓളം ഇപ്പോള്‍ കുറഞ്ഞു. ഇപ്പോഴുള്ള തടി എനിക്ക് കുറച്ച് കൂടെ കംഫര്‍ട്ടബിള്‍ ആണ്. ബോഡി ഷെയിമിങ് അനുഭവിയ്ക്കുന്നത് കൊണ്ട് വണ്ണം കുറയ്ക്കണം എന്ന് ഞാന്‍ ആരോടും പറയില്ല.
ബോഡി ഷെയിമിങിനെ ചൊല്ലി കളിയാക്കിയാല്‍ ചെയ്‌തോട്ടെ എന്ന് വിചാരിക്കണം. അതൊന്നും മൈന്റ് ചെയ്യാനേ പാടില്ല. പക്ഷെ ആരോഗ്യത്തോടെ ഇരിയ്ക്കുക എന്നത് പ്രധാനമാണ്. അമിത വണ്ണം കൊണ്ട് ഉണ്ടാവുന്ന അസുഖങ്ങള്‍ തടി കുറച്ചാല്‍ മാറുമെങ്കില്‍ തീര്‍ച്ചയായും കുറയ്ക്കണം- ശാലു മേനോന്‍ പറഞ്ഞു.
Also Read:
സോഷ്യല്‍ മീഡിയയില്‍ അനാവശ്യമായി നമ്മളെ വിമര്‍ശിക്കുകയും മോശം കമന്റ് എഴുതുകയും ചെയ്താല്‍ പ്രതികരിയ്ക്കുന്ന നടിയാണ് ശാലു കുര്യന്‍. ഒരു പരിചയവുമില്ലാത്ത ഒരാള്‍ എന്തറിഞ്ഞിട്ടാണ് നമ്മളെ കുറ്റം പറയുന്നത് എന്നാലോചിച്ച് സങ്കടപ്പെട്ടിട്ടുണ്ട്. അതും വളരെ അശ്ലീലമായ കമന്റുകള്‍ വരുമ്പോള്‍ വിഷമിച്ചിരിയ്ക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അത് കാര്യമാക്കാറില്ല. സോപ്പ് ഉപയോഗിച്ചാല്‍ നശിച്ച് പോകുന്ന നിസ്സാരം ഒരു വൈറസ്സിനെ ചൊല്ലി ആളുകള്‍ എല്ലാം വീട്ടിലിരിയ്ക്കുന്ന കാലമാണിത്.
മനുഷ്യന്‍ അത്രമാത്രം നിസ്സാരമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഇത്തരം കമന്റ് എഴുതുന്ന ആള്‍ക്കാരെ ഞാന്‍ മൈന്റ് ചെയ്യാറില്ല. നമ്മള്‍ ആരാണെന്നും എന്താണെന്നും നമുക്ക് ചുറ്റുമുള്ള, നമ്മളെ മനസ്സിലാക്കുന്ന ആള്‍ക്കാരെയും സ്വന്തം മനസാക്ഷിയെയും ബോധിപ്പിച്ചാല്‍ മതി. അല്ലാതെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആളുകളെ ബോധിപ്പിക്കേണ്ടതില്ല എന്ന തിരിച്ചറിവ് വന്ന ശേഷം മോശം കമന്റുകള്‍ ഒന്നും എന്നെ ബാധിക്കാറില്ല- ശാലു കുര്യന്‍ പറഞ്ഞു
വണ്ണം കൂടിയല്ലോ എന്ന് കളിയാക്കുന്നവരെ ഞാന്‍ മൈന്റ് ചെയ്യാറില്ല, പക്ഷെ ഇപ്പോള്‍ തടി കുറച്ചതിന് കാരണം വേറെയാണ്; ശാലു കുര്യന്‍ പറയുന്നു!
Reviewed by Sachin Biju
on
May 15, 2021
Rating:
No comments: