വിവാദങ്ങൾ മെല്ലെ കെട്ടടങ്ങുമ്പോൾ പുതിയ പോസ്റ്റുമായി അമ്പിളി ദേവി, ഇങ്ങനെ വേണം, ധീരമായി മുന്നോട്ട് പോവൂയെന്ന് ആരാധകരും! വീഡിയോ വൈറല്‍
തന്റെ അമ്മയും മക്കളും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന പോസ്റ്റുമായാണ് അമ്പിളി ദേവി എത്തിയത്. അമ്മയ്ക്ക് തുല്യം അമ്മ മാത്രം, അര്ജുന് മോന് 7 മാസം, വെളുപ്പിന് ഒരു മണിക്ക് അമ്മൂമ്മയുടെ തോളില്‍ കിടന്ന് മോന് പാട്ട് കേള്‍ക്കണം കൂട്ടിന് ഉറങ്ങാതെ അപ്പുച്ചേട്ടനും. എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍. കുറിപ്പിനൊപ്പമായാണ് അര്‍ജുന്റെ ക്യൂട്ട് വീഡിയോ പോസ്റ്റ് ചെയ്തത്. അമ്പാടി തന്നിലൊരു ഉണ്ണി എന്ന ഗാനമായിരുന്നു അമ്മൂമ്മ കൊച്ചുമകനായി പാടിയത്.
നിമിഷനേരം കൊണ്ടായിരുന്നു അമ്പിളി ദേവി പങ്കുവെച്ച വീഡിയോ വൈറലായി മാറിയത്. ചക്കരക്കുട്ടന്മാരെ കാണാന്‍ തോന്നുന്നു. അര്‍ജുനെ എടുക്കാന്‍ തോന്നുന്നുവെന്നുമായിരുന്നു ആരാധകരുടെ കമന്റുകള്‍. കണ്ണടയ്ക്കാതെ അമ്മൂമ്മയുടെ പാട്ട് ആസ്വദിക്കുന്ന അര്‍ജുനെയാണ് വീഡിയോയില്‍ കാണുന്നത്. അമ്മയുടെ മകനാരാ എന്ന് ചോദിക്കുമ്പോള്‍ ചിരിച്ച് കാണിക്കുന്ന അര്‍ജുന്റെ വീഡിയോ നേരത്തെ വൈറലായി മാറിയിരുന്നു.
ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും മാതാപിതാക്കളാണ് കൂടെയുള്ളത്. എന്റെ കാര്യങ്ങള്‍ക്ക് മാത്രമല്ല മക്കളുടെ കാര്യങ്ങളും അമ്മയാണ് നോക്കുന്നതെന്ന് അമ്പിളി പറഞ്ഞിരുന്നു. ആദിത്യനുമായുള്ള പ്രശ്നത്തിലും മകളെ ആശ്വസിപ്പിച്ച് മാതാപിതാക്കള്‍ ഒപ്പമുണ്ട്. അവര്‍ വിഷമിക്കുന്നുണ്ടല്ലോയെന്നോര്ത്താണ് തനിക്ക് സങ്കടമെന്നായിരുന്നു അമ്പിളി ദേവി പറഞ്ഞത്.
ഇങ്ങനെ വേണം, സന്തോഷത്തോടെ മുന്നേറണം. പ്രതിസന്ധിയെ ധീരമായി നേരിട്ട അമ്പിളി ദേവിക്ക് ആശംസകള്‍. എല്ലാം മറന്ന് മക്കള്‍ക്ക് വേണ്ടി അടിച്ച് പൊളിച്ച് ജീവിക്കൂ. ആശ്വാസത്തിന്റേയപം സാന്ത്വനത്തിന്റേയും പടുമരങ്ങളായി അമ്മയും അച്ഛനും കൂടെയില്ലേ, സധൈര്യം മുന്നേറുകയെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. പ്രശ്നങ്ങള്‍ വരുമ്പോള്‍ ഇത് പോലെ ചിരിച്ച് നിന്ന് ജീവിച്ച് കാണിച്ചുകൊടുക്കണം.
ചക്കരകളുടെ ചിരി കാണുമ്പോള്‍ തന്നെ സന്തോഷമാണ്. അനുഭവിക്കുന്നവര്‍ക്കേ അറിയൂ. മക്കള്‍ കാരണം ഭാവിയില്‍ സന്തോഷിക്കുന്ന നല്ല അമ്മയാവട്ടെ അമ്പിളി. ഇങ്ങനെയൊരു അമ്മ കൂടെയുള്ളപ്പോള്‍ എന്തിനാണ് ഭയക്കുന്നത്. നൂറുകണക്കിന് പേരാണ് അമ്പിളിക്ക് പിന്തുണയുമായെത്തിയിട്ടുള്ളത്. ആദിത്യനെ മൈന്‍ഡ് ചെയ്യണ്ടെന്നും ധീരയായി മുന്നേറണമെന്നുമാണ് ആരാധകരുടെ കമന്റുകള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമ്പിളി ദേവി. വിശേഷ ദിവസങ്ങളിലെല്ലാം പോസ്റ്റുമായെത്താറുണ്ട്. കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചും വാചാലയാവാറുണ്ട്. മാതൃദിനത്തിലെ പോസ്റ്റ് ഇതിനകം തന്നെ അയ്യായ്യിരത്തിലധികം പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്. ഡാന്‍സ് ദിനത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയും വൈറലായി മാറിയിരുന്നു.
യുവജനോത്സവ വേദികളില്‍ നിന്നുമായിരുന്നു അമ്പിളി ദേവി അഭിനയ ലോകത്തേക്ക് എത്തിയത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി സജീവമായിരുന്നു താരം. ആദിത്യന് ജയനുമായുള്ള വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് അടുത്തിടെ അമ്പിളി തുറന്നുപറഞ്ഞിരുന്നു. വിവാദങ്ങള്‍ തുടരുന്നതിനിടയില്‍ പുതിയൊരു പോസ്റ്റുമായെത്തിയിരിക്കുകയാണ് അമ്പിളി ദേവി. ക്ഷണനേരം കൊണ്ടാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്.
No comments: