'പാലസ്തീനെ വളരെ ശക്തമായി പിന്തുണയ്ക്കുന്നു, ഞാൻ പറയുന്നത് എന്റെ നിലപാടാണ്'; തുറന്ന് പറഞ്ഞ് അനീഷ്!

കഴിഞ്ഞ രണ്ട് ദിവസങ്ങളായി പാലസ്തീന് മേൽ തീമഴ പെയ്യിച്ച് ഇസ്രയേൽ പ്രതികാരം തീർക്കുകയാണ്. പാലസ്തീൻ-ഇസ്രയേൽ സംഘർഷം അഞ്ചാം ദിവസവും അതിരൂക്ഷമായി തുടരുന്നതിനിടെ പലസ്തീൻ ജനതയെ പിന്തുണച്ചു കൊണ്ടുള്ള കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഇപ്പോൾ. തന്റെ ഫേസ്ബുക്കിലൂടെയാണ് താരം ഇപ്പോൾ തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് താൻ ഇതേകാര്യം പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ തൻ്റെ അഭിപ്രായം പങ്കുവെച്ചപ്പോൾ ലഭിച്ച വിമർശനങ്ങളെയും ഭീഷണികളെയും കുറിച്ചും അനീഷ് പരാമർശിച്ചിട്ടുണ്ട്. അന്ന് താൻ 'അതിർത്തിയോ അതിർവരുമ്പുകളോ അറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ കത്തിയമരുന്നത് കണ്ടപ്പോൾ സഹിക്കാൻ വയ്യാതെ'യാണ് പോസ്റ്റിട്ടത് എങ്കിൽ ഇന്ന് പറയുന്നത് തന്റെ നിലപാടാണെന്നും അനീഷ് വ്യക്തമാക്കുന്നു. 'I Strongly Support PALESTINE' എന്ന് പറഞ്ഞുകൊണ്ടാണ് അനീഷ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. താൻ ഇന്ത്യൻ ആണെന്നും ഗാസയെ താൻ പിന്തുണയ്ക്കുന്നു എന്ന് അറിയിച്ചുകൊണ്ടുള്ള പ്ലക്കാർഡ് കൈയ്യിലേന്തി കൊണ്ടുള്ള പഴയ പോസ്റ്റിൽ നിന്നുമുള്ള ചിത്രവും അനീഷ് കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. Also Read: അനീഷിൻ്റെ വാക്കുകൾ ഇങ്ങനെയാണ് '(യുദ്ധങ്ങൾ ഇല്ലാതാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്..) കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇവിടെ പോസ്റ്റ്‌ ചെയ്ത ഒരു ഫോട്ടോയാണ് ഇത്.. അനുകൂലിച്ചവരും പ്രതികൂലിച്ചവരും നിരവധിയായി രുന്നു. "വമ്പിച്ച ഭീഷിണികൾ" വരെ ഉണ്ടായിരുന്നു.. രാഷ്ട്രമോ രാഷ്ട്രീയമോ അതിർത്തിയോ അതിർവരുമ്പുകളോ അറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ കത്തിയമാരുന്നത് കണ്ടപ്പോൾ സഹിക്കാൻ വയ്യാതെ, ഒന്നും ചിന്തിക്കാതെ അന്നത്തെ മാനസികാവസ്ഥയിൽ ഇട്ടുപോയതായിരുന്നു ആ പോസ്റ്റ്‌. പക്ഷെ ഇന്ന് ഞാൻ പറയുന്നത് എന്റെ നിലപാടാണ്... I Strongly Support PALESTINE' Also Read: 'ദൃശ്യം' സിനിമയിൽ 'ജോര്‍ജ്ജുകുട്ടിയുടെ അളിയനാ'യി തിളങ്ങിയ നടനാണ് അനീഷ് ജി മേനോൻ. ദൃശ്യം എന്ന ചിത്രത്തില്‍ മോഹൻലാൽ അവതരിപ്പിച്ച ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രത്തിൻ്റെ അളിയനായെത്തിയ അനീഷ് ജി മേനോൻ ആ സിനിമയിൽ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ‘ബെസ്റ്റ് ആക്ടര്‍’, ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’, ‘കാപ്പുച്ചിനോ’, ഗ്രേറ്റ് ഫാദർ, ഒരു അഡാറ് ലവ്, കായം കുളം കൊച്ചുണ്ണി, ഒടിയൻ, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലും അനീഷ് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത ആസിഫ് അലിയും നിഷാനും പ്രധാന വേഷത്തിലെത്തിയ അപൂര്‍വ്വരാഗത്തില്‍ വില്ലനായാണ് അനീഷ് സിനിമയിൽഅരങ്ങേറിയത്.
പഴയ പോസ്റ്റിൽ നിന്നും താൻ ഇന്ത്യൻ ആണെന്നും ഗാസയെ താൻ പിന്തുണയ്ക്കുന്നു എന്ന് അറിയിച്ചുകൊണ്ടുള്ള പ്ലക്കാർഡ് കൈയ്യിലേന്തി കൊണ്ടുള്ള ചിത്രവും അനീഷ് കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
'പാലസ്തീനെ വളരെ ശക്തമായി പിന്തുണയ്ക്കുന്നു, ഞാൻ പറയുന്നത് എന്റെ നിലപാടാണ്'; തുറന്ന് പറഞ്ഞ് അനീഷ്! 'പാലസ്തീനെ വളരെ ശക്തമായി പിന്തുണയ്ക്കുന്നു, ഞാൻ പറയുന്നത് എന്റെ നിലപാടാണ്'; തുറന്ന് പറഞ്ഞ് അനീഷ്! Reviewed by Sachin Biju on May 15, 2021 Rating: 5

No comments:

Powered by Blogger.