
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്‍റെ വിയോഗവാർത്തയ്ക്ക് പിന്നാലെ മലയാള സിനിമയ്ക്ക് നികത്താനാവാത്ത മറ്റൊരു നഷ്ടം കൂടി. മലയാളസാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ ഓര്‍മ്മയായിരിക്കുകയാണ്. മാടമ്പ് കുഞ്ഞു കുട്ടൻ (മാടമ്പ് ശങ്കരൻ നമ്പൂതിരി) കൂടി വിട വാങ്ങുമ്പോൾ നികത്താനാവാത്ത ഒരു നഷ്ടം കൂടി സഹൃദയ, സാംസ്കാരിക, സാഹിത്യ, സിനിമാ ലോകത്തിന് സംഭവിച്ചിരിക്കുകയാണ്. നിരവധി സിനിമാപ്രവർത്തകരാണ് സോഷ്യൽമീഡിയയിലൂടെയും മറ്റും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുന്നത്.
Also Read:
ദേശാടനം എന്ന ഒറ്റ തിരക്കഥ മാത്രം മതി അദ്ദേഹത്തിന്‍റെ പ്രതിഭയുടെ ആഴം തിരിച്ചറിയാൽ കുടുംബബന്ധങ്ങളിലെ അച്ചനും അമ്മയും മക്കളും തമ്മിലുള്ള ഇഴയടുപ്പം വ്യക്തമാക്കിയ രചന, സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു. ശാന്തം, പരിണാമം, മകള്‍ക്ക്, ഗൗരിശങ്കരം, സഫലം ഇവയാണ് അദ്ദേഹം തിരക്കഥയൊരുക്കിയ മറ്റ് സിനിമകള്‍.
'മലയാള സാഹിത്യത്തിന്‍റെ, മലയാള സിനിമയുടെ കുലപതിക്ക് ഗുരുനാഥന് വിട, പൈതൃകം, ദേശാടനം, കരുണം, ശാന്തം, അത്ഭുതം, മകള്‍ക്ക്, ആനന്ദഭൈരവി തുടങ്ങിയ സിനിമകളിലൂടെ എനിക്ക് പകര്‍ന്നു തന്ന അനുഗ്രഹങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും സാംഷ്ടാംഗപ്രണാമം, നന്ദി' എന്നാണ് ജയരാജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
Also Read:
പോത്തൻ വാവ, വടക്കുംനാഥൻ, അഗ്നിനക്ഷത്രം, കാറ്റുവന്നു വിളിച്ചപ്പോൾ, കരുണം, അഗ്നിസാക്ഷി,
ചിത്രശലഭം, ദേശാടനം, ആറാംതമ്പുരാൻ, അശ്വത്ഥാമാവ്, ആനച്ചന്തം, പൈതൃകം തുടങ്ങി ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് അദ്ദേഹം. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം,ആര്യാവർത്തം, അമൃതസ്യ പുത്രഃ തുടങ്ങിയ നോവലുകളും രചിച്ചിട്ടുമുണ്ട്. 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മിനിസ്ക്രീനിൽ ഇ ഫോർ എലിഫന്‍റ് എന്ന പരിപാടി അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനുമാണ് അദ്ദേഹം
1941-ൽ, തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറിയ ഗ്രാമത്തിൽ മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്‍റെയും മകനായിട്ടാണ് ജനനം. 81-ാം വയസസിലാണ് മരണം സംഭവിച്ചിരിക്കുന്നത്. തൃശൂർ അശ്വിനി ആശുപത്രിയിൽ കൊവിഡ് ബാധിച്ച് കുറച്ചുദിവസമായി ചികിത്സയിലായിരുന്നു. പരേതയായ സാവിത്രി അന്തര്‍ജനമാണ് ഭാര്യ. ഹസീന, ജസീന എന്നിവരാണ് മക്കള്‍.
Also Watch :
മലയാള സിനിമയ്ക്ക് വീണ്ടുമൊരു നഷ്ടം കൂടി; മാടമ്പ് കുഞ്ഞുക്കുട്ടന് ആദരാഞ്ജലികളുമായി സിനിമാലോകം
Reviewed by Sachin Biju
on
May 11, 2021
Rating:
No comments: