തമിഴ് ചിത്രം കമലി ഫ്‌റം നടുക്കാവേരി; ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തു

നവാഗതനായ രാജശേഖർ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് കമലി ഫ്‌റം നടുക്കാവേരി. ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തു. സന്ധിവീരൻ, വിശ്വകർമ്മ, രൂപ, ഉത്സവം, പാരിയേറും പെരുമാൾ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ കയൽ ആനന്ദിയാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്.

ഒരു കോളേജ് ലൗ സ്റ്റോറിയാണ് ചിത്രം പറയുന്നത്. രോഹിത്, പ്രതാപ് പോത്തൻ, ഇമാൻ അണ്ണാച്ചി, രേഖ സുരേഷ്, ശ്രീജ പ്രിയദർശിനി, കാർത്തി ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ജഗദീസൻ ലോഗായൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ആർ. ഗോവിന്ദരാജ് കൈകാര്യം ചെയ്യുന്നു.


തമിഴ് ചിത്രം കമലി ഫ്‌റം നടുക്കാവേരി; ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തു തമിഴ് ചിത്രം കമലി ഫ്‌റം നടുക്കാവേരി; ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തു Reviewed by Sachin Biju on March 15, 2020 Rating: 5

No comments:

Powered by Blogger.