ബ്ലൂംബര്‍ഗിന്റെ കോടീശ്വരന്മാരുടെ തത്സമയ പട്ടികപ്രകാരം അംബാനിയേക്കാള്‍ 2.6 ബില്യണ്‍ ആസ്തിയുമായി ആലിബാബയുടെ സഹസ്ഥാപകനും മുന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക് മാ മുന്നിലെത്തി. 4450 കോടി ഡോളറാണ് ജാക് മായ്ക്ക് സ്വന്തമായുള്ളത്. . ഒറ്റ ദിവസം 580 കോടി ഡോളറാണ്( 43,000 കോടി ഇന്ത്യന്‍ രൂപ) മുകേഷ് അംബാനിക്ക് നഷ്ടമായത്.
ആഗോള ഓഹരി വിപണിയിലെ തകര്‍ച്ചയും എണ്ണവിലയിലെ ഇടിവും മുകേഷ് അംബാനിക്ക് തിരിച്ചടിയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരികള്‍ 12 ശതമാനമാണ് ഇടിഞ്ഞത്. ചൈനീസ് കോടീശ്വരനും ആലിബാബ ഉടമയുമായ ജാക്ക് മാ, മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ വലിയ കോടീശ്വരനായി. ജാക്ക് മായുടെ സമ്പാദ്യം 44.5 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു.ഇതോടെ റിലയന്‍സിന്റെ വിപണിമൂല്യം 7.05 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. വിപണിമൂല്യത്തില്‍ ഒന്നാം സ്ഥാനവും നഷ്ടമായി. 7.40 ലക്ഷം കോടി രൂപ വിപണിമൂല്യവുമായി ഐ.ടി. കമ്പനിയായ ടി.സി.എസ്. ഒന്നാമതെത്തി.
കൊറോണവൈറസ് ബാധയെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ കനത്ത നഷ്ടമാണ് മുകേഷ് അംബാനിക്ക് തിരിച്ചടിയായത്
ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടമായി…
Reviewed by Sachin Biju
on
March 11, 2020
Rating:
No comments: