അതിരുകടക്കുന്ന താരാരാധന പലപ്പോഴും വലിയ പ്രശ്നങ്ങൾക്ക് ഇടവരുത്താറുണ്ട്. താരത്തെ കണ്ടാൽ ആരാധക്കൂട്ടം പാഞ്ഞടുക്കുന്നതിനോടൊപ്പം ചിലസമയങ്ങളിൽ പിച്ചിയും മാന്തിയും ദേഹോപദ്രവം വരെ ചെയ്യാറുണ്ട്. സിനിമ വിജയിക്കാൻ കട്ടൗട്ടുകളിൽ പാലഭിഷേകം മുതൽ മൃഗബലി വരെ നടത്തുന്നത് പതിവ് കാഴ്ചയാണ്. സെൽഫി എടുക്കാനുള്ള ശ്രമങ്ങൾ താരങ്ങളെ പ്രകോപിതരുമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ ഒരു കൂട്ടം ആരാധകരുടെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് നവാസുദ്ദീൻ സിദ്ദിഖി. രാത് അകലേ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാണ്‍പൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ആള്‍ത്തിരക്കിനിടെ കാറിലേക്ക് കയറാന്‍ പോയ സിദ്ദിഖിയെ ഒരു കൂട്ടം ആളുകള്‍ കഴുത്തിന് കുത്തിപ്പിടിച്ച് സെല്‍ഫിയെടുക്കാന്‍ നോക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഇടപ്പെട്ടത് കൊണ്ട് മാത്രമാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരുന്നത്. ഇവർ ഇടപെട്ട് ആരാധകരിൽ നിന്നും സിദ്ദിഖിയെ മോചിപ്പിച്ച് കാറിൽ കയറ്റി വിട്ടു.

ആരാധന അതിരുവിട്ടു; നവാസുദ്ദീൻ സിദ്ദിഖിയുടെ കഴുത്തിൽ കുത്തിപിടിച്ച് സെൽഫിക്ക് ശ്രമം...
Reviewed by Sachin Biju
on
February 27, 2019
Rating:
No comments: